Kannur
HomeNews

ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം സ്വദേശി മരിച്ചു

20 Dec 20231 മിനിറ്റ് വായന
ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന പട്ടുവം സ്വദേശി മരിച്ചു

 


തളിപ്പറമ്പ്: വെള്ളാവ് മുച്ചിലോട്ട് കാവിന് സമീപം ടിപ്പര്‍ ലോറി മറിഞ്ഞ് ചികില്‍സയിലായിരുന്ന ആള്‍ മരണപ്പെട്ടു. പട്ടുവം മുതുകുടയിലെ നാരായണന്റെയും കൗസല്യയുടെയും മകന്‍ കെ.രമേശന്‍ (62)മരണപ്പെട്ടു.ഡിസംബര്‍ 12 ന് രാവിലെ ആയിരുന്നു അപകടം.

റോഡ് പണിക്കാവശ്യമായ ജില്ലിയുമായി പോകുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തില്‍ ബീഹാര്‍ സ്വദേശി ഹോപാന സോറന്‍ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ രമേശന് കണ്ണൂരിലും തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലും ചികില്‍സ നല്‍കിയിരുന്നെങ്കിലും ഇന്ന് ഉച്ചയോടെ മംഗലാപുരത്തെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക