ഹോട്ടൽ ഉടമക്ക് മർദ്ദനം; മൂന്ന് പേർക്കെതിരെ കേസ്

തളിപ്പറമ്പ: സാമ്പത്തിക ഇടപാടിനെ ചൊല്ലി ഹോട്ടലിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഉടമയെ ചീത്ത വിളിച്ച് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ ഫരീദ മൻസിലിൽ കെ. ജാഷിറിൻ്റെ (32)പരാതിയിലാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 10 ന് രാത്രിയിൽ പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്തെ ഫുഡ് ലാൻറ് ഹോട്ടലിൽ അതിക്രമിച്ചു കയറിയ സമീർ, മുസ്തഫ എന്നിവരും കണ്ടാലറിയാവുന്ന ഒരാളും ചേർന്ന് പരാതിക്കാരനെ ചീത്ത വിളിക്കുകയും രണ്ടാം പ്രതിയായ മുസ്തഫ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രതികൾ കൈക്കൊണ്ട് മുഖത്തടിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.ഒന്നാം പ്രതിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാരണമാണ് അതിക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.





