Kannur
വസ്തു തർക്കം: തളിപ്പറമ്പിൽ യുവാവിന് മർദ്ദനം
11 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ്. യുവാവിനെ റോഡരികിൽ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തളിപ്പറമ്പ് അക്കിപറമ്പ് സ്വദേശി വി.വി.രഞ്ജിത്തിനെ (46)യാണ് മർദ്ദിച്ചത്.ഇക്കഴിഞ്ഞ ഒക്ടോബർ 30 ന് വൈകുന്നേരം 4 മണിയോടെ ചിറവക്കിൽഅക്കിപ്പറമ്പ് സ്കൂളിന് സമീപം വെച്ചായിരുന്നു അക്രമം.വസ്തു സംബന്ധമായ തർക്കത്തെ തുടർന്ന് പുതിയ വീട്ടിൽ രമേശൻ എന്നയാൾ
കൈ കൊണ്ടും മരപ്പട്ടിക കൊണ്ടും മർദ്ദിക്കുകയും കാല് കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





