Kannur
HomeNews

കുട്ടിയുടെ മാല കവർന്ന യുവതി പിടിയിൽ

29 Dec 20231 മിനിറ്റ് വായന
കുട്ടിയുടെ മാല കവർന്ന യുവതി പിടിയിൽ

 


തലശേരി: വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയ കുടുംബത്തിലെ കുട്ടിയുടെ മാല കവർന്ന യുവതി പിടിയിൽ. കതിരൂർ ആറാം മൈലിലെ ബറാട്ട് ഹൗസിൽ റഫ് ലയെ (44)യാണ് എസ്.ഐ. സജേഷ് സി. ജോസ് അറസ്റ്റു ചെയ്തത്. ലോട്ടസ് തിയേറ്ററിന് സമീപത്തെ ഓഡിറ്റോറിയത്തിൽ വിവാഹത്തിനെത്തിയ രണ്ടു വയസുകാരിയുടെ ഒരു പവൻ്റെ മാലയാണ് യുവതികവർന്നത്.

 കുട്ടിയുടെമാല കാണാതായതിനെ തുടർന്ന് കുടുംബം തലശേരി പോലീസിൽ പരാതി നൽകി.കേസെടുത്ത പോലീസ് കെട്ടിടത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല യുവതിവിൽപന നടത്തിയ തലശേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക