Kannur
കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ
27 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ടി.സി. മുക്കിൽ കഞ്ചാവുമായി ബിഹാർ സ്വദേശിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. റോഹ്താസ് കരഞ്ച് വില്ലേജിലെ മുഹമ്മദ് സദ്ദാം ഹുസൈനാണ് (25) അറസ്റ്റിലായത്.
വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.126 കിലോഗ്രാം കഞ്ചാവ് പിടിച്ചു. സബ് ഇൻസ്‌പെക്ടർ എം.പി. മനോജ് കുമാർ, സി.പി.ഒ.മാരായ നസീൽ, ശ്യാമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.





