Kannur
HomeNews

യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും

19 Dec 20231 മിനിറ്റ് വായന
യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും

 


തലശേരി: ക്ഷേത്രാചാരമായ തള്ളലിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുവാവിനെ വയലിൽ തള്ളിയിട്ട് ആക്രമിച്ച കേസിൽ രണ്ടുപേരെ രണ്ട് വർഷം തടവിനും പതിനായിരം രൂപവീതം പിഴ അടയ്ക്കാനും ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചു.

തോലന്പ്രയിലെ കൊയറ്റി വീട്ടിൽ കെ. സുജേഷ് (37), കപ്പറ്റപൊയിലിലെ കപ്പറ്റന്‍റവിട പ്രവീൺ (31 ) എന്നിവരേയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി തടവ് അനുഭവിക്കണം. 2018 നവംമ്പർ 29ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ശിവപുരത്തെ ജ്യോതി നിവാസിൽ എൻ.പി. ജ്യോതിരാജാണ് (42) ആക്രമിക്കപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ കെ. അജിത്ത് കുമാർ ഹാജരായി.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക