മാതമംഗലം: കുറ്റൂർ സൺറൈസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ടീം സെനിത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാട്ടൂൽ ബീച്ച് ശുചീകരിച്ചു. പൊതു ഇടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കാനുള്ള എൻ.എസ്.എസ് യൂണിറ്റിന്റെ ‘ട്രാഷ് ഇറ്റ് ഈസി’ പദ്ധതിയുടെ ഭാഗമായാണ് ഇന്നലെ രാവിലെ ബീച്ച് പരിസരത്തു വെച്ച് പരിപാടി സംഘടിപ്പിച്ചത്. കോളേജ് ഡയറക്ടർ മുഹമ്മദ് ജൗഹർ കെ.കെ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ മുഹമ്മദ് ജാബിർ എം.കെ അധ്യക്ഷനായി. അധ്യാപകരായ ഷിംന ഇ.പി, മുഹമ്മദ് അൽത്താഫ് കെ, വിദ്യാർത്ഥികളായ നിഹാൽ ബി, ഫിദ തുടങ്ങിയവർ നേതൃത്വം നൽകി.