Kannur
HomeNews

തലശ്ശേരിയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം

21 Dec 20231 മിനിറ്റ് വായന
തലശ്ശേരിയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം


തലശ്ശേരി:മാക്കൂട്ടത്ത് പുലിയെ കണ്ടതായിട്ടുള്ള അഭ്യൂഹം മൂലം പരിസരവാസികൾ ഭയാശങ്കയിലാണുള്ളത്.ഇന്ന് പുലർച്ചെ 4 മണിക്ക് ജോലിക്ക് പോവുന്ന ഒരാൾ മാക്കൂട്ടു റെയിൽവെ പരിസരത്തെ ഇടവഴിയിലേക്ക് പുലിക്കുട്ടി ചാടിപ്പോയെന്നാണ് മാക്കൂട്ടം ബസ് സ്റ്റോപ്പിലുണ്ടായ മത്സ്യത്തൊഴിലാളിയോട് പറഞ്ഞത്.പുലിയെ കണ്ട ഭാഗം കാട് പിടിച്ച പ്രദേശവും തൊട്ടടുത്ത് തിങ്ങി നിറഞ്ഞ വീടുകൾ സ്ഥിതി ചെയ്യുന്ന ഭാഗവുമായതിനാൽ ജനം ഭയവിഹ്വലരായിട്ടാണുള്ളത്. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് വേണ്ടി ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് പരിസരവാസിയും യൂത്ത് ലീഗ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റുമായ റഷീദ് തലായി ആവശ്യപ്പെട്ടു.തലശ്ശേരി പോലീസും ന്യൂമാഹി പോലീസും സ്ഥലത്ത് പരിശോധന നടത്തി.
കാട്ടുപൂച്ചയെ കണ്ട് പുലിയായി തെറ്റിദ്ധരിച്ചതാകാം എന്ന് നിഗമനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക