Kannur
HomeNews

പയ്യന്നൂരിൽ ബിജെപി അനുഭാവിയുടെ വീടിന് മുന്നിൽ റീത്ത് വെച്ചു

31 Dec 20231 മിനിറ്റ് വായന
പയ്യന്നൂരിൽ ബിജെപി അനുഭാവിയുടെ വീടിന് മുന്നിൽ റീത്ത് വെച്ചു

പയ്യന്നൂർ:(www.payangadilive.in) പയ്യന്നൂരിൽ ബിജെപി അനുഭാവിയുടെ വീട്ടുമുറ്റത്ത് റീത്തും ഭീഷണി കത്തും . കൊറ്റി ഗവ. ഗസ്റ്റ് ഓഫീസിന് സമീപത്തെ ബി ജെ പി അനുഭാവിയും ടാക്സി ഡ്രൈവറുമായ തണ്ട്രായിബാബു സുമേഷിൻ്റെ വീടിനു മുന്നിലാണ് റീത്തു വെച്ചത്.ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് റീത്തും ഭീഷണി കത്തും കണ്ടത്. റീത്തിന് മുകളിൽ ” സുമേഷേ നിൻ്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും” എഴുതി വെച്ചിട്ടുണ്ട്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബിജെപി കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിലരുമായി സുമേഷ് വാക്തർക്കമുണ്ടായിരുന്നതായ സംഭവമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റീത്ത് വെച്ച സംഭവമുണ്ടായത്.വിവരമറിഞ്ഞ് ബി ജെ പി നേതാക്കളും സ്ഥലത്തെത്തിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക