Kannur
HomeNews

മരം കടപുഴകി വീണു

26 Dec 20231 മിനിറ്റ് വായന
മരം കടപുഴകി വീണു

 

പെരിങ്ങോം: മരം കടപുഴകി വീണു ഇരുചക്രവാഹനക്കാർക്ക് പരിക്കേറ്റു. പയ്യന്നൂർ ചെറുപുഴ റോഡിൽ മാത്തിൽ കുറുക്കൂട്ടിയിൽ ഇന്ന് പുലർച്ചെ 5.30 മണിയോടെയാണ് അപകടം. മരം കടപുകഴി റോഡിൽ വീണത് കാരണം ഇതുവഴി സഞ്ചരിച്ച രണ്ടു ഇരുചക്രവാഹനയാത്രക്കാർക്ക് നിസാര പരിക്കേറ്റു.

പി.ഡബ്ല്യുഡി റോഡിൽ നട്ടുവളർത്തിയ കൂറ്റൻ മരമാണ് കടപുഴകി വീണത്. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പെരിങ്ങോം ഫയർസ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ഐ.ഷാജീവിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം മുറിച്ചുനീക്കി വാഹനഗതാഗതം സുഗമമാക്കിയത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക