Kannur
HomeNews

കഞ്ചാവുമായി യുവാവ് പിടിയിൽ

28 Dec 20231 മിനിറ്റ് വായന
കഞ്ചാവുമായി യുവാവ് പിടിയിൽ

 


പയ്യന്നൂർ: കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.കെ.അഭിരാമിനെ (27)യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.സുരേഷും സംഘവും പിടികൂടിയത്. ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വെള്ളൂർ അന്നൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അന്നൂർതട്ടാർ കടവ് വെച്ചാണ് കഞ്ചാവു പൊതിയുമായി യുവാവ് പിടിയിലായത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കമലാക്ഷൻ. ടി വി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിജു. വി വി, സിവിൽ എക്സൈസ് ഓഫീസർ വിനോദ്. കെ ,ഡ്രൈവർ പ്രദീപൻ എന്നിവരുംഉണ്ടായിരുന്നു


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക