ഓട്ടോക്കാരുമായി സംഘർഷം:പയ്യന്നൂരിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്

പയ്യന്നൂർ: ഏറെ കാലമായി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഓട്ടോ തൊഴിലാളികളും സ്വകാര്യ ബസ് തൊഴിലാളികളുമായി നില നിൽക്കുന്ന പ്രശ്നം കയ്യാങ്കളിയിൽ കലാശിച്ചു.ഇന്ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. ഓട്ടോ തൊഴിലാളികൾ ബസ് തൊഴിലാളിയെ മർദ്ദിച്ചതിനെ തുടർന്നാണ് രാമന്തളി- എട്ടിക്കുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് തുടങ്ങിയത്.
പയ്യന്നൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് യാത്രക്കാരെ കയറ്റുന്നതുമായുണ്ടായ തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പോലീസിന്റെ സാന്നിധ്യത്തിലാണ് ബസ് തൊഴിലാളികൾക്ക് മർദ്ദനമേറ്റതെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
മർദ്ദനത്തിൽ പരിക്കേറ്റ നന്ദിത ബസിലെ കണ്ടക്ടർ സുധാകരനെ പയ്യന്നൂർ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസുകളുടെ മിന്നൽ സമരം കൊണ്ട് യാത്രക്കാർ ദുരിതത്തിലായി. സംഭവത്തെ തുടർന്ന് ഇരുവിഭാഗത്തോടും പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയും പ്രശ്നം രമ്യമായി പരിഹരിക്കാൻ പയ്യന്നൂർ എസ്.ഐ.എം.വി ഷീജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി.





