Kannur
HomeNews

പയ്യന്നൂരിലെ യുവ വൈദീകൻ്റെ മരണം അന്വേഷണം ഊർജിതം ഊമകത്ത് കണ്ടെത്തി

15 Dec 20232 മിനിറ്റ് വായന
പയ്യന്നൂരിലെ യുവ വൈദീകൻ്റെ മരണം അന്വേഷണം ഊർജിതം ഊമകത്ത് കണ്ടെത്തി

 

പയ്യന്നൂര്‍: പയ്യന്നൂരിലെ ദേവാലയത്തിൽ വൈദീക വൃത്തിക്കിടെ എലിവിഷം കഴിച്ച് ജീവനൊടുക്കിയ യുവ വൈദീകൻ്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എം.വി.ഷീജുവും സംഘവും അന്വേഷണം ഊർജിതമാക്കി. യുവ വൈദീകൻ്റെ മരണം വിശ്വാസികളെയും പരിസരവാസികളെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കിടയിൽ ഇതിനകം ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വൈദീകൻ്റെമരണത്തിനിടയാക്കിയ ഊമകത്ത് പോലീസ് കണ്ടെത്തി. വൈദികൻ്റെഅന്ത്യകർമ്മങ്ങൾക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട് സംശയത്തിൻ്റെ നിഴലിൽ കഴിയുന്ന ചിലരെ ചോദ്യം ചെയ്യുമെന്ന് പോലീസ് സൂചന നൽകി.

ദിവസങ്ങൾക്ക് മുമ്പ് കിട്ടിയ ഊമക്കത്തിനെതുടർന്നാണ് ഇക്കഴിഞ്ഞ അഞ്ചാം തീയതി ഫാ.ആൻ്റണി മുഞ്ഞനാട്ട് (38) പള്ളിമുറിയിൽ വിഷം കഴിച്ചത് . അവശനിലയിൽ കാണപ്പെട്ട യുവവൈദീകനെ കരുവഞ്ചാലിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇതിനിടെ ആശുപത്രി ഡോക്ടറോട് ജീവനൊടുക്കാൻ ശ്രമിച്ച കാരണം വ്യക്തമാക്കിയതോടെ ആശുപത്രി അധികൃതർ പോലീസിലും ,പിന്നീട് മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയുവ വൈദീകൻ്റെ മരണ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 2.30 മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. വൈദീകൻ്റെ സഹോദരി പുത്രി നിടിയേങ്ങ സ്വദേശിനിയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങിയത്.

പിന്നാലെയാണ് യുവ വൈദീകൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ ഉച്ചക്ക് 2.30 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.തുടർന്ന് വൈദീകൻ്റെ സഹോദരി പുത്രിയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ ചികിത്സക്കിടെ ആശുപത്രിയിലെ ഡോക്ടറോട് ജീവനൊടുക്കാൻ തീരുമാനിച്ചതിന് പിന്നിൽ തനിക്ക് ലഭിച്ച ഊമക്കത്താണെന്ന് മൊഴി നൽകിയ വിവരം പുറത്തുവന്നിട്ടുണ്ട്. എസ്.ഐ.അനിൽ ബാബുവിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസ് എറണാകുളത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി.കേസെടുത്ത പയ്യന്നൂർ പോലീസ് വൈദീകൻ്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി.അതേ സമയം

പയ്യന്നൂരിന് സമീപത്തെ ദേവാലയത്തിലെ വൈദികൻ്റെ ദുര്‍ഗതി ഇടവകയിലും നാട്ടുകാർക്കിടയിലും ചർച്ചയായിട്ടുണ്ട്. ചിലർ നടത്തിയ ഗൂഢാലോചനയിൽ പടച്ചുണ്ടാക്കിയ ആരോപണത്തില്‍ മാനസികമായി തകര്‍ന്ന യുവ വൈദികന്‍ ഒടുവില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്നാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക