Kannur
HomeNews

മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ പിഴചുമത്തി

13 Dec 20231 മിനിറ്റ് വായന
മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ പിഴചുമത്തി

 


പയ്യന്നൂർ നഗരസഭയിലെ കാനായി സൗത്ത് വേങ്ങയിൽ കാനായി സ്കൂളിന് പരിസരം ആളൊഴിഞ്ഞ ഭാഗങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴയീടാക്കി. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, കൗൺസിലർ പി.ഭാസ്ക്കരൻ നഗരസഭ ക്ലീൻസിറ്റി മാനേജർ ഏ.വി.മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധനയിൽ പയ്യന്നൂർ മാബൻ നിധി ഗോൾഡ് ലോൺ ലിമിറ്റഡ് എന്ന സ്ഥാപനവും, കാനായി വള്ളിക്കെട്ടിലെ സുബിൻ ബാലകൃഷ്ണൻ എന്നിവരുമാണ് മാലിന്യങ്ങൾ തള്ളിയതെന്ന് കണ്ടെത്തിയാണ് പിഴയീടാക്കിയത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക