Kannur
പള്ളിക്കുന്നിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം
19 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: പള്ളിക്കുന്നിൽ എടിഎം തകർത്ത് കവർച്ച നടത്താൻ ശ്രമം. മൂന്നംഗ സംഘമാണ് പള്ളിക്കുന്ന് ദേശീയപാതയോട് ചേർന്നുള്ള കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടത്തിയത്. കഴിഞ്ഞ ഒമ്പതിന് വൈകിട്ട് കൗണ്ടറിലെത്തിയ സംഘം പണം പിൻവലിച്ചതിന് ശേഷമാണ് കവർച്ചാശ്രമം നടത്തിയത്. കവർച്ചാശ്രമത്തിന്റെ ദൃശ്യങ്ങൾ ബാങ്കിന്റെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കവർച്ചാശ്രമത്തിന് ശേഷം എടിഎം വഴിയുള്ള ഇടപാടുകൾ തടസ്സപ്പെട്ടിരുന്നില്ല. ബാങ്ക് അധികൃതർ ശനിയാഴ്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മൂന്നംഗ സംഘം എടിഎം കൗണ്ടർ തകർക്കാൻ ശ്രമിക്കുന്ന ദൃശ്യം കണ്ടത്. തുടർന്ന് ബാങ്ക് ജീവനകാർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി.





