Kannur
HomeNews

പാലക്കോട് ഗവ. എം എൽ പി സ്കൂളിൽ 'പാട്ടരങ്ങ്' സംഘടിപ്പിച്ചു

11 Dec 20231 മിനിറ്റ് വായന
പാലക്കോട് ഗവ. എം എൽ പി സ്കൂളിൽ 'പാട്ടരങ്ങ്' സംഘടിപ്പിച്ചു
പാലക്കോട് ഗവ.എം എൽ പി സ്കൂളിൽ പാട്ടരങ്ങ് പരിപാടി ടി.വി. വാസന്തി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

പാലക്കോട് : ഗവ.എം എൽ പി സ്കൂളിൽ ഒന്നാം തരം വിദ്യാർത്ഥികൾക്കായി പാട്ടരങ്ങ് പരിപാടി സംഘടിപ്പിച്ചു. നിരവധി കുട്ടിപ്പാട്ടുകൾ അധ്യാപകരും കുട്ടികളും അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ എം.പ്രതീപ് കുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി.വി. വാസന്തി ടീച്ചർ ഉദ്ഘാടനം ചെയ്തു.


ബി.പി. ബീന ടീച്ചർ, ചിത്രലേഖ ടീച്ചർ, ഒ.പി.സി. റജുല ടീച്ചർ, പി.നജ്മു ടീച്ചർ എന്നിവർ നേതൃത്വം നൽകി. എ. ഹന്നത്ത് ടീച്ചർ സ്വാഗതവും സീമ വിജയൻ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക