Kannur
HomeNews

ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി എൻ.എസ്.എസ്. ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

20 Dec 20231 മിനിറ്റ് വായന
ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി എൻ.എസ്.എസ്. ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു


ജി .എച്ച്.എസ് എസ് കടന്നപ്പള്ളി എൻ.എസ്.എസ്. ക്യാമ്പ് 'സമന്വയം 2023' സംഘാടക സമിതി യോഗം ഡിസംബർ 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ഗവ.ബോയ്സ് മാടായി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. കടന്നപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സന്തോഷ് കുമാർ കെ സ്വാഗതം പറഞ്ഞു.

 മാടായി സ്കൂൾ പി ടി എ പ്രസിഡണ്ട് മനോജിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ പുഷ്പ ഉദ്ഘാടനം നിർവഹിച്ചു . മാടായി സ്കൂൾ പ്രിൻസിപ്പാൾ ഡോ . ഷീജ., ഹെഡ്മിസ്ട്രസ് ഹൈമ ,പി ടി എ പ്രസിഡണ്ട് മനോജ് കൈപ്രത്ത്, ഹെഡ്മിസ്ട്രസ്സ് ലീന ,പി ടി എ വൈസ് പ്രസിഡണ്ട് രാജേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ നാരായണൻകുട്ടി മാഷ് ,മദർ പി ടി എ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.

പ്രോഗ്രാം ഓഫീസർ ബിന്ദിയ, സീനിയർ അസിസ്റ്റൻ്റ് വിനോദ് ടി വി ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ബേബി ലത ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് പ്രദേശവാസികളുടെ സജീവ സാന്നിദ്ധ്യത്തിൽ ചർച്ചകളും വിവിധ കമ്മിറ്റി രൂപീകരണവും നടന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക