Kannur
HomeNews

നവകേരള സദസ്സിൽ കൊടുത്ത അപേക്ഷ പരിഗണിച്ചു:പുരളിമല ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി അനുവദിച്ചു

29 Dec 20231 മിനിറ്റ് വായന
നവകേരള സദസ്സിൽ കൊടുത്ത അപേക്ഷ പരിഗണിച്ചു:പുരളിമല ക്ഷേത്രത്തിലേക്ക് കെഎസ്ആർടിസി അനുവദിച്ചു


ഇരിട്ടി :ഇരിട്ടിയിൽ നടന്ന നവകേരള സദസ്സിൽ പേരാവൂർ പഞ്ചായ ത്തംഗം ടി രഗിലാഷ് നൽകിയ അപേക്ഷയിൽ അനുവദിച്ച കെഎസ്ആർടിസിയുടെ ആദ്യ സർവീസിന് നാട്ടുകാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കണ്ണൂരിൽ നിന്ന് പേരാവൂർ വരെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് മൂന്ന് കിലോമീറ്റർ അകലെ മേൽ മുരിങ്ങോടി പുരളിമല ക്ഷേത്രത്തിലേക്കുകൂടിയാണ് സർവിസ് ദീർഘിപ്പിച്ചത്.

ക്ഷേത്ര മുറ്റത്ത് നൽകിയ സ്വീകരണത്തിന് പഞ്ചായത്ത് അംഗം ടി രഗിലാഷ്, പുരളിമല മടപ്പുര ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ കെ മോഹൻദാസ്, കെ ആർ സജീവൻ, പി ആർ റനീഷ്, ബാബു മംഗലത്തും കുടി, ഭാസ്കരൻ മൂർക്കോത്ത്, എൻ വി ജനാർദനൻ, ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക