Kannur
പെരുങ്കളിയാട്ടം: വരച്ചുവെക്കൽ ചടങ്ങ് നടന്നു,കുണ്ടോറ വിനോദ് പെരുവണ്ണാൻ മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി
31 Dec 20231 മിനിറ്റ് വായന
കുണ്ടോറ വിനോദ് പെരുവണ്ണാന് ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള നിയോഗം.ഞായറാഴ്ച രാവിലെ ക്ഷേത്രസന്നിധിയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി പ്രശ്ന ചിന്തയിൽ നടന്ന
വരച്ചു വെക്കൽ ചടങ്ങിലാണ് കോലധാരിയെ കണ്ടെത്തിയത്.
2006 -ൽ പയ്യന്നൂർ ശ്രീ പുന്തുരുത്തി മുച്ചിലോട്ട് കാവിൽ നടന്ന പെരുങ്കളിയാട്ടത്തിലും ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള നിയോഗമുണ്ടായിരുന്നതും കുണ്ടോറ വിനോദ് പെരുവണ്ണാനായിരുന്നു. വരച്ചുവെക്കൽ ചടങ്ങിന് ശേഷം ക്ഷേത്രത്തിലെത്തി ചേർന്ന പതിനായിരങ്ങൾക്ക് അന്നദാനവും ഉണ്ടായിരുന്നു.





