Kannur
പയ്യന്നൂർ വെള്ളച്ചാലിൽ നിന്നും കാണാതായ പെൺകുട്ടി വാഹനം ഇടിച്ച് മരിച്ചു
23 Dec 20231 മിനിറ്റ് വായന
ഇന്നലെ രാത്രി ഒൻപതോടെ ദേശീയ പാതയിൽ കരിവെള്ളൂർ പാലക്കുന്ന് പെട്രോൾ പമ്പിന് സമീപത്ത് ആയിരുന്നു അപകടം. എട്ടരയോടെ പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ ചീമേനി പോലീസിൽ വിവരം അറിയിച്ചിരുന്നു.
പെൺകുട്ടിയെ കണ്ടെത്താൻ പോലിസും ബന്ധുക്കളും അന്വേഷണം നടത്തുന്നതിന് ഇടയിലാണ് പാലക്കുന്നിൽ വച്ച് അപകടം സംഭവിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ നാട്ടുകാർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിലേക്ക് മാറ്റി ചികിത്സ തുടർന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





