Kannur
പി.ജി. ഡോക്ടർമാരുടെ സൂചനാ പണിമുടക്ക് നാളെ
12 Dec 20231 മിനിറ്റ് വായന
പരിയാരം (Payangadi Live): കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാർ എട്ടുദിവസമായി നടത്തുന്ന പണിമുടക്ക് സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പി.ജി. ഡോക്ടർമാർ ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തും. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് കേരളാ മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റും പണിമുടക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. കെ.ആർ. ഉമാദേവി പത്രക്കുറിപ്പിൽ അറിയിച്ചു.
പണിമുടക്കുന്നതായി കാണിച്ച് ഇവർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകി. ഞായറാഴ്ച രാത്രി എം. വിജിൻ എം.എൽ.എ. പണിമുടക്കുന്ന ഹൗസ് സർജൻമാരുമായി ചർച്ച നടത്തിയിരുന്നു. ഇത് പ്രകാരം ചൊവ്വാഴ്ച ഹൗസ് സർജൻസ് അസോസിയേഷൻ പ്രതിനിധികൾ ധനമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുമായി ചർച്ച നടത്തും.





