Kannur
കൊവ്വപ്രം അങ്കൺവാടിയിൽ നിയമ ബോധവൽക്കരണം
18 Dec 20231 മിനിറ്റ് വായന
ശാസ്ത്രസർവീസ് പ്രൊവൈഡിംഗ് സെൻററിൻ്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ
ചെറുതാഴം കൊവ്വപ്പുറം അങ്കൺവാടിയിൽ
സംഘടിപ്പിച്ച നിയമബോധവൽക്കരണ പരിപാടി പഞ്ചായത്ത് മെമ്പർ സൈബുന്നീസ.ടി.ഉദ്ഘാടനം ചെയ്തു.
കുടുംബ സൗഖ്യം കുട്ടികളുടെയും മുതിർന്നവരുടെയും സംരക്ഷണം, വിവാഹ നിയമങ്ങൾ ,ഗാർഹികാതിക്രമ നിരോധന നിയമം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച്
വി.ആർ.വി. ഏഴോം, അഡ്വ. പ്രസനാമണികണ്ഠൻ എന്നിവർ ക്ലാസുകൾ നയിച്ചു . വെൽഫേർ കമ്മറ്റി അംഗം വി.പി.അബ്ദുൾ മജീദ്, അങ്കൺവാടി വർക്കർ കെ ഗൗരി, നസീർ കെ .പി, ഷമീമ .എം,ബീന.ബി,സഫീദ് കെ തുടങ്ങിയവർ സംസാരിച്ചു.





