Kannur
HomeNews

സ്കൂൾ മാത്‌സ് ലാബിലേക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു

29 Dec 20231 മിനിറ്റ് വായന
സ്കൂൾ മാത്‌സ് ലാബിലേക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു


പയ്യന്നൂർ:(www.payangadilive.in)
നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗവ:ബോയ്സ് ഹൈസ്കൂളിലെ (ഏ.കെ.എ.എസ്.ജി.വി.എച്ച്.എസ്.) മാത് സ് ലാബിലേക്കനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.ബാലൻ, ടി.വിശ്വനാഥൻ, ടി.പി. സെമീറ, സ്കൂൾ പ്രിൻസിപ്പാൾ സതീഷ്കുമാർ എം.പി, എച്ച്.എം. നാരായണൻ പി.വി , പ്രസീത,കെ. എന്നിവർ സംസാരിച്ചു.

പദ്ധതിയിലൂടെ 15 ലക്ഷം രൂപ ചിലവിൽ 30 ലാപ്ടോപ്പുകളാണ് വിതരണം ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക