Kannur
HomeNews

കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

5 Dec 20231 മിനിറ്റ് വായന
കണ്ണൂര്‍ ജില്ലയില്‍ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴശ്ശി, ഐഡിയ ഉരുവച്ചാല്‍, ശിവപുരം എച്ച് എസ്, ശിവപുരം എന്നീ ട്രാന്‍സ്ഫോമര്‍ ഡിസംബര്‍ ആറ് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഓലടത്താഴ, ഹില്‍ ടോപ്പ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ആറ് ബുധന്‍ രാവിലെ 7.30 മുതല്‍ പകൽ 11 മണി വരെയും ഇ എസ് ഐ, പി വി എന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ പകൽ 11 മണി മുതല്‍ ഉച്ച 2.30 വരെയും ഗ്രാനൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെയും കോഹിനൂര്‍, സോമില്‍ എച്ച് ടി രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക