Kannur
മുഖം മിനുക്കിയ കണ്ണൂർ ജവഹര്‍ സ്റ്റേഡിയം മൈതാനം നാടിനു സമർപ്പിച്ചു
29 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
നവീകരിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ മൈതാനം നാടിന് സമർപ്പിച്ചു. പുല്ല് വച്ച് പിടിപ്പിച്ചാണ് കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യം കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയത്. യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു സ്റ്റേഡിയം നവീകരണം. ഒരു കോടിയോളം രൂപ കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് മൈതാനം കായിക മത്സരങ്ങൾക്ക് സജ്ജമാക്കിയത്.
മൈതാനം പുല്ല് വച്ച് പിടിപ്പിച്ചതോടെ കേരള പ്രീമിയർ ഫുട്ബോൾ ലീഗിനും ജവഹർ സ്റ്റേഡിയം നാളെ മുതൽ സാക്ഷിയാവും. സമീപ ഭാവിയിൽ മറ്റു ടൂർണമെന്റുകളും ഇവിടേക്ക് എത്തും. നവീകരിച്ച മൈതാനത്ത് മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ ടീമും ജില്ല കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിലുള്ള പ്രസ് ക്ലമ്പ് ടീമും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു.





