Kannur
HomeNews

കണ്ണൂർ തളിപറമ്പിൽ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; അപകടത്തിൽ ഒരു മരണം മൂന്നുപേര്‍ക്ക് പരിക്ക്

12 Dec 20231 മിനിറ്റ് വായന
കണ്ണൂർ തളിപറമ്പിൽ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു; അപകടത്തിൽ ഒരു മരണം മൂന്നുപേര്‍ക്ക് പരിക്ക്

 


കണ്ണൂർ തളിപറമ്പിൽ വാഹനാപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.തളിപറമ്പ് വെള്ളാവിലാണ് ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചത് അപകടത്തിൽ മൂന്നുപേര്‍ക്ക് ഗുരുതരപരിക്കേറ്റിട്ടുണ്ട്.

പശ്ചിമബംഗാള്‍ സ്വദേശി ഹൊപാനോ സോറനാ(38) ണ് മരിച്ചത്. സഹപ്രവർത്തകനായ ത്രിമൂര്‍ത്തിയെന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇവരോടൊപ്പംപരിക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ചരാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്.മിക്‌സ്‌ചെയ്ത ജില്ലിയുമായി പോകുകയായിരുന്ന കെ.എല്‍.59 ഡി-9846 ടിപ്പര്‍ലോറിയാണ് അപകടത്തില്‍ പെട്ടത് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് മറിഞ്ഞ ടിപ്പറിൽ നിന്നും മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക