Kannur
കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
14 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പേരാവൂർ: കഞ്ചാവു പൊതിയുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. കൊട്ടിയൂർ വെങ്ങലോടിയിലെ കെ.വി.ക്ലൻ്റ് (22), കേളകം വെള്ളൂന്നിയിലെ കൊല്ലാക്കൽ വീട്ടിൽ ശ്രീരാഗ് ബാബു (21) എന്നിവരെയാണ് റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി. സജീവന്റെ നേതൃത്വത്തിൽ പിടികൂടിയത്. പേരാവൂരും പരിസരത്തും നടത്തിയറെയ്ഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്.സി, അജേഷ് എസ് വി, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എ എന്നിവരും ഉണ്ടായിരുന്നു.





