Kannur
അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്
17 Dec 20231 മിനിറ്റ് വായന

തളിപ്പറമ്പ്: അഭിഭാഷകനെ ടിപ്പര്‍ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ടിപ്പര്‍ ലോറി ഡ്രൈവറുടെ പേരില്‍ കേസ്. പറശിനിക്കടവ് മമ്പാലയിലെ ശ്രീരാഗം വീട്ടില്‍ പി.ടി.അശ്വന്തിന്റെ(28) പരാതിയിലാണ് കേസ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
16 ന് ശനിയാഴ്ച്ച കോള്‍മൊട്ട റോഡരികില്‍ നിര്‍ത്തിയിട്ട അശ്വന്തിന്റെ കെ.എല്‍.59 ടി 1722 ബുള്ളറ്റ് ബൈക്കില്‍ ഇടിച്ച ബാവുപ്പറമ്പ് ഭാഗത്തുനിന്നും ധര്‍മ്മശാല ഭാഗത്തേക്ക് പോയ കെ.എല്‍.8 എ.വൈ.2107 നമ്പര്‍ ടിപ്പര്‍ ലോറിയെ സുഹൃത്തുമൊത്ത് പിന്തുടര്ന്നപ്പോഴാണ് സംഭവം.
ലോറിയെ മറികടന്ന് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാത്രി 8.05 ന് പറശിനിക്കടവ് സ്നേക്ക് പാര്ക്കിന് സമീപത്തുവെച്ച് ബുള്ളറ്റിനെ ഇടിച്ചു വീഴ്ത്തുകയും റോഡില്‍ തെറിച്ചുവീണ അശ്വന്തിന്റെ മേല്‍ ലോറികയറ്റി മന:പൂര്‍വ്വം നരഹത്യ നടത്താന്‍ ശ്രമിച്ചതിനുമാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.





