Kannur
തടവുകാരനെ സന്ദര്‍ശിക്കുന്നതിനിടെ കഞ്ചാവ് നിറച്ച പേന നല്കിയ രണ്ടുപേര്‍ അറസ്റ്റില്‍.
16 Dec 20231 മിനിറ്റ് വായന

കണ്ണൂര്‍: തടവുകാരനെ സന്ദര്‍ശിക്കുന്നതിനിടെ കഞ്ചാവ് നിറച്ച പേന നല്കിയ രണ്ടുപേര്‍ അറസ്റ്റില്‍. അരോളി പാറയ്ക്കലിലെ സ്വരാജ് (21), പാപ്പിനിശേരിയിലെ അഭിരാം (21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.1.06 ഗ്രാം കഞ്ചാവാണ് പേനയ്ക്കുള്ളില്നിന്ന് പിടിച്ചെടുത്തത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂര്‍ സബ്ജയിലില്‍ റിമാൻഡില്‍ കഴിയുന്ന ഷാനവാസിനെ കാണാനെത്തിയവരായിരുന്നു ഇരുവരും. ഇതിനിടയില്‍ ഇവരുടെ കൈയിലുണ്ടായിരുന്ന പേന തടവുകാരന് നല്‍കുകയും ചെയ്തു. സംശയം തോന്നിയ ജയില്‍ അധികൃതര്‍ പേന പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.





