Kannur
വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസ്; പോലീസ് മോഷ്ടാക്കളുമായി തെളിവെടുപ്പിനെത്തി.
31 Dec 20231 മിനിറ്റ് വായന
പരിയാരം: പരിയാരം ചിതപ്പിലെ പൊയിലില്‍ വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് സുള്ളൻ സുരേഷിനും കൂട്ടാളി ഷെയ്ക്ക് അഹ്മ്മദിനെയും കൊണ്ടു പൊലിസ് തെളിവെടുപ്പ് നടത്തി.കവര്‍ച്ച നടന്ന വീട്ടില്‍ തെളിവെടുപ്പിനായാണ് പരിയാരം പൊലീസ് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വാങ്ങിയത്. സുള്ളന്‍ സുരേഷിനെയും, കൂട്ടാളിയേയും പിടികൂടിയ സംഘത്തില്‍ പരിയാരം പി.നളിനാക്ഷന് പുറമെ എഎസ്‌ഐ സയ്യിദ്, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ ഷിജോ അഗസ്റ്റിന്‍, അഷറഫ്, നൗഫല്‍ അഞ്ചില്ലത്ത്, രജീഷ്, എന്നിവരും ഉണ്ടായിരുന്നു.
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും. ഇതിനായി കണ്ണൂര്‍ സൈബര്‍ സെല്‍ എസ്‌ഐ യദുകൃഷ്ണനും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ് കുയിലൂരും, ഷിജുവും, എസ്.ഐ സഞ്ജയ് കുമാറും, എഎസ്‌ഐ സതീശന്‍, സീനിയര്‍ സിപിഒമാരായ അരുണ്‍, ഷിജു, സോജി അഗസ്റ്റിന്‍, മനോജ്, എഎസ്‌ഐ ചന്ദ്രന്‍ എന്നിവരും വനിതാ സിവില്‍ പോലീസ് ഓഫീസറായ സൗമ്യയും അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.
മോഷണ മുതലുകളില്‍ എട്ടു പവന്‍ സ്വര്‍ണ്ണവും മോഷ്ടാക്കള്‍ ഉപയോഗിച്ച ചുവപ്പ് കളര്‍ ടവേരയും അന്വേഷണ സംഘം നേരത്തെ കണ്ടെടുത്തിരുന്നു. സ്വര്‍ണ്ണം വില്‍പ്പന നടത്തിയ കോയമ്ബത്തൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് അന്വേഷണ സംഘം സ്വര്‍ണ്ണം കണ്ടെത്തിയത്.
മറ്റുള്ള പ്രതികളെ കഴിഞ്ഞ മാസം തന്നെ പിടികൂടിയിരുന്നു അവര്‍ ഇപ്പോള്‍ ജയിലില്‍ റിമാൻഡിലാണ്. കഴിഞ്ഞ മാസം പറയാരം ചിതപ്പിലെ പൊയിലിലെ ഡോക്ടറുടെ വീടിന്റെ ജനല്‍ ഗ്രില്‍സ് കുത്തി തുറന്ന് അകത്തേക്കു കയറിയ സംഘം താഴത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന ബന്ധുവായ വയോധികയെ കെട്ടിയിട്ടു കവര്‍ച്ച നടത്തുകയായിരുന്നു. ഡോക്ടറും ഭാര്യയും ഏര്‍ണാകുളത്തേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്.
മോഷണത്തിന്റെ സുത്രധാരനായ സുള്ളൻ സുരേഷായിരുന്നു മറ്റുള്ളവരെ ഏകോപിപ്പിച്ചിരുന്നത്. പൊലീസ് തെരയുന്നുണ്ടെന്നു മനസ്സിലാക്കിയതിനാല്‍ തമിഴ് നാട്ടിലേക്ക് മുങ്ങിയ ഇയാളെ ശാസ്ത്രീയ അന്വേഷണത്തിലുടെയാണ് പൊലീസ് പിടികൂടിയത്.





