Kannur
HomeNews

നാളെ വൈദ്യുതി മുടങ്ങും

28 Nov 20231 മിനിറ്റ് വായന
നാളെ വൈദ്യുതി മുടങ്ങും

 


തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ ചുങ്കം, തൂയ്യത്ത്, ചോനാടം, റബ്‌കോ റോഡ്, കുഞ്ഞിക്കൂലം, മഹാറാണി, ഫിഷ് യാർഡ്  ട്രാൻസ്ഫോർമർ പരിധിയിൽ നവംബർ 29 ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ  മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, മമ്മാക്കുന്ന് ബാങ്ക്, പുഞ്ചിരിമുക്ക്, മുട്ടറക്കല്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍  29 ബുധന്‍ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ  വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍പീടിക  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  നവംബര്‍  29 ബുധന്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും അയ്യപ്പന്‍തോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക