കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കണ്ണൂർ : കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തലശേരി പുത്തൂർ പാറാട് പട്ടർ വലിയക്കുന്ന് ക്ഷേത്രത്തിന് സമീപത്തെകുനിയിൽ ഹൗസിൽ ഷെഷീർ (38), തലശേരി കൊളവല്ലൂർ കണ്ണങ്കോട് സ്വദേശി കോറോത്ത് ഹൗസിൽ ജംഷീർ (35) എന്നിവരെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റിനാർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവും സംഘവും അറസ്റ്റു ചെയ്തത്.ക്രിസ്മസ് – ന്യൂ ഇയർസ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായികൂട്ടുപുഴ ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കെ.എൽ. 58.വി. 3179 നമ്പർ കാറിൽ കടത്തുകയായിരുന്ന 12 ഗ്രാം എംഡി എം എ യും 25 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. കാർ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ ആർ. പി.അബ്ദുൾ നാസർ, കെ.സി.ഷിബു, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി. പങ്കജാക്ഷൻ, ഇ.സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ.ഷാൻ, റിനീഷ് ഓർക്കാട്ടേരി, ഡ്രൈവർ സജീഷ് എന്നിവരും ഉണ്ടായിരുന്നു.





