Kannur
HomeNews

കണ്ണൂർ ഗവ. മെഡി.കോളേജ്: ഇന്ന് പി.ജി. ഡോക്ടർമാരുടെ പണിമുടക്ക്

13 Dec 20231 മിനിറ്റ് വായന
കണ്ണൂർ ഗവ. മെഡി.കോളേജ്: ഇന്ന് പി.ജി. ഡോക്ടർമാരുടെ പണിമുടക്ക്


പരിയാരം :(www.payangadilive.in)
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച പി.ജി. ഡോക്ടർമാർ പണിമുടക്കും. ഒ.പി., ഐ.പി. വിഭാഗങ്ങൾ അടക്കം ബഹിഷ്കരിച്ചാണ് സൂചനാസമരം നടത്തുക.

അതേസമയം ഇന്നത്തെ സാഹചര്യത്തിൽ സ്റ്റൈപ്പന്റ് അനുവദിക്കാനാവില്ലെന്ന നിലപാടാണ് ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കിയതെന്നാണ് സൂചന. മെഡിക്കൽ കോളേജിൽ സർജൻമാർ ഒൻപത് ദിവസമായി തുടരുന്ന സമരത്തിന് പിന്തുണയുമായി കെ.എസ്.യു. ജില്ലാ നേതൃത്വം സമരപ്പന്തൽ സന്ദർശിച്ചു. തികച്ചും ന്യായമായ സമരമാണ് വിദ്യാർഥികളുടേതെന്നും അഞ്ച് മാസമായി സ്റ്റൈപ്പന്റ് നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക