Kannur
HomeNews

സ്വർണ്ണവും പണവും തിരിച്ചു ചോദിച്ചതിന് വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുമെന്ന് യുവതിക്ക് ഭീഷണി പ്രതി അറസ്റ്റിൽ

27 Dec 20231 മിനിറ്റ് വായന
സ്വർണ്ണവും പണവും തിരിച്ചു ചോദിച്ചതിന് വീഡിയോയും ഫോട്ടോയും പ്രചരിപ്പിക്കുമെന്ന് യുവതിക്ക് ഭീഷണി പ്രതി അറസ്റ്റിൽ

 


കണ്ണപുരം: സൗഹൃദത്തിലായിരുന്ന കാലത്ത് യുവതിയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്തു. തിരിച്ചു ചോദിച്ചപ്പോൾ സുഹൃത്തുക്കൾക്കും കൂടെ ജോലി ചെയ്യുന്നവർക്കും ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുത്ത് അപമാനിച്ച പ്രതിയെ ഒളിവിൽ കഴിയുന്നതിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് വെച്ച് കണ്ണപുരം പോലീസ് പിടികൂടി. ഹോട്ടൽ തൊഴിലാളിആലക്കോട് രയരോം സ്വദേശി എസ്.കെ.മുസ്തഫ (49) യെയാണ് ഗ്രേഡ് എസ്.ഐ.എ.അനിലും സംഘവും അറസ്റ്റു ചെയ്തത്.

ചെറുകുന്ന് പൂങ്കാവ് സ്വദേശിനിയായ 45കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.ഇക്കഴിഞ്ഞ ജൂൺ ഒന്നു മുതലുള്ള കാലയളവിൽ സൗഹൃദം നടിച്ച് ഒപ്പം കൂടിയ പ്രതി യുവതിയിൽ നിന്നും ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കൈക്കലാക്കുകയും പിന്നീട് ഇവതിരിച്ചു ചോദിച്ചപ്പോൾ സൗഹൃദ നാളുകളിലെ ഫോട്ടോകളും വീഡിയോകളും യുവാവിൻ്റെ കൂട്ടുകാർക്കും പരാതിക്കാരിയുടെ സഹപ്രവർത്തകർക്കും അയച്ചുകൊടുത്ത് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിനിടെ പയ്യന്നൂർ കുഞ്ഞിമംഗലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക