Kannur
മകളെ മാപ്പ്:പോലീസ്- സർക്കാർ അനാസ്ഥ സായാഹ്ന ധർണ്ണ നടത്തി
17 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കാങ്കോൽ: മകളെ മാപ്പ്, വണ്ടിപെരിയറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിന്റെയും സർക്കാരിന്റെയും അനാസ്ഥയിൽ നിയമത്തിൻ്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ ഇടയായതിൽ പ്രതിഷേധിച്ച് കാങ്കോൽ മണ്ഡലംകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.
മാത്തിൽ ടൗണിൽ മണ്ഡലം പ്രസിഡന്റ് എൻ. അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ടി. എം. ബാലകേശവൻ നമ്പീശൻ, രഞ്ജിനി രാജേഷ്, ബ്ലോക്ക് കമ്മിറ്റി അംഗം എം. രവീന്ദ്രൻ ആലക്കാട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വൈശാഖ് ഏറ്റുകുടുക്ക, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സി. ചിത്ര, മണ്ഡലം ട്രഷറർ രാഘവ പൊതുവാൾ എന്നിവർ പ്രസംഗിച്ചു. ഷിജു വാഴയിൽ ഏറ്റുകുടുക്ക സ്വാഗതവും ടി. വി. തമ്പൻ നന്ദിയും പറഞ്ഞു.





