സൗജന്യ തൊഴിൽ പരിശീലനം: കല്യാശ്ശേരിയിൽ തൊഴിൽ നൈപുണി വികസനകേന്ദ്രം ഒരുങ്ങുന്നു

കല്യാശ്ശേരി (Payangadi Live): ഹയർ സെക്കൻഡറിതലംവരെയുള്ള വിദ്യാർഥികളുടെ തൊഴിൽ നൈപുണി വർധിപ്പിക്കുന്നതിന് കല്യാശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി സൗജന്യ തൊഴിൽ പരിശീലനകേന്ദ്രം ഒരുക്കുന്നു. കണ്ണൂർ ജില്ലയിലെ ഇത്തരം ആദ്യ കേന്ദ്രമാണിത്.
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരം തൊഴിൽപ്പരിശീലന കേന്ദ്രങ്ങൾ തുറക്കുന്നത്. 15 മുതൽ 23 വയസുവരെയുള്ള യുവാക്കൾക്ക് ആധുനിക തൊഴിൽസാധ്യതയുടെ അറിവുകൾ കേന്ദ്രംവഴി ലഭ്യമാക്കും. നിലവിൽ ഹയർ സെക്കൻഡറിവരെ പഠിക്കുന്നവർക്കും പഠനം ഉപേക്ഷിച്ചവർക്കും കേന്ദ്രം വഴികാട്ടിയാകും.
പ്രത്യേകം പരിശീലനംനേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. ജനുവരി ആദ്യവാരം ക്ലാസുകൾ തുടങ്ങും. പ്രവേശനത്തിന് പൊതു മാനദണ്ഡം ഉണ്ടായിരിക്കും. ബേക്കിങ് ടെക്നീഷ്യൻ, ഓപ്പറേറ്റീവ് എക്സിം എക്സിക്യൂട്ടീവ് എന്നീ രണ്ട് കോഴ്സുകൾ ആദ്യഘട്ടമായി തുടങ്ങും. കോഴ്സിൽ 400 മുതൽ 500 മണിക്കൂർ വരെ പരിശീലനമാണ് നൽകുക





