Kannur
ഉളിയിൽ കൂരൻ മുക്കിൽ നിയന്ത്രണം വിട്ട കാർ രണ്ട് വാഹനത്തിലിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
19 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇരിട്ടി : ഇരിട്ടി – മട്ടന്നൂർ റോഡിൽ കൂരൻമുക്കിൽ വാഹനപകടത്തിൽ ഒരാൾക്ക് പരിക്ക്. തലശ്ശേരി ചേറ്റംക്കുന്ന് സ്വദേശി എൻ.മൻസൂർ (45) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മൺസൂർ ഓടിച്ച കാർ നിയന്ത്രണം വിട്ട് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ടാക്സിക്കും കാറിനും ഇടിക്കുകയായിരുന്നു. മൺസൂറിന്റെ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ടയർ പൊട്ടുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങളുടെയും സൈഡ് ഭാഗമാണ് തകർന്നത്.
ഈ സമയം ഇതു വഴി വന്ന കാൽ നടയാത്രക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കെ.എസ്.ടി.പി. റോഡ് നവീകരിച്ച ശേഷം റൂട്ടിൽ അപകടം നിത്യസംഭവമാകുകയാണ്. കഴിഞ്ഞ ദിവസം ഇരുപത്തിഒന്നാം മൈലിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റിരുന്നു.





