Kannur
HomeNews

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

26 Dec 20231 മിനിറ്റ് വായന
സ്റ്റുഡൻറ് പോലീസ് കേഡറ്റ് സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


പിലാത്തറ
:സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കണ്ണൂർ റൂറൽ ജില്ല സഹവാസ ക്യാമ്പ് ചെറുതാഴം ജി എച്ച് എസ്.എസിൽ കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി എം. ഹേമലത ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ അഡീഷണൽ എസ്.പി. ടി.പി. രഞ്ജിത്ത് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു.

ജില്ലാപഞ്ചായത്ത് മെമ്പർ സി.പി. ഷിജു അദ്ധ്യക്ഷനായിരുന്നു. എസ്.പി.സി. കണ്ണൂർ റൂറൽ ഡിഎൻ.ഒ. നർക്കോട്ടിക് ഡിവൈ.എസ്.പി. രമേശൻ. വി സ്വാഗതം പറഞ്ഞു. ഡിവൈഎസ്പി .കെ. ഇ.പ്രേമചന്ദ്രൻ, പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ പി. നളിനാക്ഷൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
ഉണ്ണികൃഷ്ണൻ ടിവി , ചെറുതാഴം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ഹെഡ്മിസ്ട്രസ് എസ്..വസന്ത, പി ടി എ പ്രസിഡണ്ട്
അഡ്വക്കേറ്റ് പ്രമോദ്, പയ്യന്നൂർ ഫയർസ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

എസ്.പി സി. കണ്ണൂർ റൂറൽ എഡിഎൻ ഒ. പ്രസാദ്.കെ നന്ദിയും പറഞ്ഞു. കണ്ണൂർ റൂറൽ ജില്ലയിലെ 43 സ്കൂളുകളിൽ നിന്നുമുള്ള 320 ഓളം കുട്ടികളും എസ്. പി .സി . സ്കൂളുകളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരും ക്യാമ്പിൽ പങ്കെടുക്കും.
സഹവാസ ക്യാമ്പ് ഡിസംബർ 30ന് സമാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക