Kannur
ഹൈറിച്ചിനെതിരെയുള്ള നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് റിട്ട. ഐ പി എസ് ഉദ്യോഗസ്ഥൻ
9 Dec 20231 മിനിറ്റ് വായന

പയ്യന്നൂര്‍:(www.payangadilive.in) ഹൈറിച്ച് ഓൺലൈൻ ബിസിനസ് നടത്തുന്ന സാമ്പത്തിക കുറ്റകരമായ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാൻ രംഗത്തെത്തിയത് മുൻ റിട്ട. പോലീസ് കമ്മീഷണർ . ബഡ്സ് ആക്ടിലുള്‍പ്പെടുന്ന മണിചെയിന്‍ ബിസിനസാണെന്നും കമ്പനിയുടെ പ്രവര്‍ത്തനത്തിന് ഒത്താശചെയ്തു കൊടുക്കുന്നത് നിലവിൽ പോലീസുദ്യോഗസ്ഥാരാണെന്നും മുന്‍ കോഴിക്കോട് പോലീസ് കമ്മീഷണര്‍ ചൂണ്ടി കാണിക്കുന്നു. കഴിഞ്ഞ ദിവസം സ്ഥാപനത്തിന്റെ ആസ്ഥികള്‍ മരവിപ്പിക്കാനുള്ള ഉത്തരവിനിടയാക്കിയ പരാതിയുമായി കോടതിയെ സമീപിച്ച റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനാണ് ഹൈറിച്ചിനെതിരേയുള്ള നിയമ പോരാട്ടനിറങ്ങിയിട്ടുള്ളത്.
മുന്‍ ക്രൈംബ്രാഞ്ച് എസ്. പി.കൂടിയായിരുന്ന വടകര സ്വദേശി പി.എ.വത്സന്‍ ഐപിഎസിന് ഹൈറിച്ചിന്റെ സൈറ്റില്‍നിന്നാണ് ഓൺലൈൻ കമ്പനിയെ കുറിച്ചും ഇവര്‍ നടത്തുന്നത് നിരോധിക്കപ്പെട്ട മണിചെയിന്‍ ബിസിനസാണെന്നും കണ്ടെത്തിയത്. തുടർന്ന് തെളിവുകളുള്‍പ്പെടെ തൃശൂർ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. ഒത്തുകളിയും ഉത്തതബന്ധവും തിരിച്ചറിഞ്ഞതോടെ എസ്പിക്ക് നല്‍കിയ പരാതിയിലും നടപടിയില്ലാതെ വന്നപ്പോഴാണ് നീതിക്കുവേണ്ടി നീതിപീഠത്തെ സമീപിച്ചത്. കോടതിയിൽ നിന്നും നിർദേശത്തെ തുടർന്നാണ് ഹൈറിച്ചിനും സ്ഥാപന മേധാവികളായ പ്രതാപനും ഭാര്യ ശ്രീനക്കുമെതിരെ ഇക്കഴിഞ്ഞ സെപ്തംബര്‍ 18 ന്
തൃശൂര്‍ ചേര്‍പ്പ് പോലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിൽ കമ്പനിയുടേയും ഉടമകളുടേയും സ്വത്തുവകകള്‍ മരവിപ്പിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവും പിന്നാലെ വന്നു.ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള നിയമ നടപടികളും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.





