Kannur
HomeNews

സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാം..

15 Dec 20231 മിനിറ്റ് വായന
സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ പുതുക്കാം..


വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി പോയ ഉദ്യോഗാർത്ഥികൾക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ അവസരം. .

2000 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് 2024 ജനുവരി 31 വരെ രജിസ്ട്രേഷനുകൾ പുതുക്കാവുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക