Kannur
ശ്രീ നാരായണ ഗുരുവിന്റെ മഹാസമാധിയുടെ രൂപത്തില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമാകുന്നു.
23 Dec 20231 മിനിറ്റ് വായന
ശിവഗിരി ശ്രീ നാരായണ ഗുരുദേവന്റെ മഹാസമാധിയുടെ രൂപത്തില്‍ നിര്‍മ്മിച്ച കേക്ക് ശ്രദ്ധേയമാകുന്നു. ആറ്റിങ്ങല്‍ മോഡേണ്‍ ബേക്കറിയാണ് വ്യത്യസ്തമായ കേക്ക് നിര്‍മ്മിച്ച് ബേക്കറിയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആറരയടി ഉയരത്തില്‍ നിര്‍മ്മിച്ച കേക്കിന് 350 കിലോയോളം ഭാരം വരും. കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി സി.വി. ബാബുവാണ് 15 ദിവസം കൊണ്ടു കേക്ക് നിര്‍മ്മിച്ചത്. മുൻ വര്‍ഷങ്ങളിലും വ്യത്യസ്ത കേക്ക് നിര്‍മ്മിച്ച് ബാബു ജനശ്രദ്ധ നേടിയിട്ടുണ്ട്. എറണാകുളത്തെ ഹൈക്കോടതി മന്ദിരം, നിയമസഭാ മന്ദിരം, മെട്രോ ട്രെയിൻ, കണ്ണൂര്‍ എയര്‍പോര്‍ട്ട്, തമ്ബാന്നൂര്‍ ബസ് ടെര്‍മിനല്‍, താജ്മഹല്‍ അങ്ങനെ തുടരുന്നു മുൻ കാലങ്ങളിലെ കേക്ക് നിര്‍മ്മാണം. എല്ലാവര്‍ഷവും പുതുവത്സരത്തിന് മുൻപ് കേക്ക് തയാറാക്കുന്നതിനാല്‍ അത് കാണാൻ ബേക്കറിയില്‍ വൻ തിരക്കുമാണ്.





