പെരിങ്ങോം:(www.payangadilive.in) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് ലൈംഗീകമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഖാസീമിനെ (42)യാണ് പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു കഴിഞ്ഞ മാസമാണ് പരാതിക്കാസ് പദമായ സംഭവം. പാലക്കാട് നിന്നും ജോലിക്കായി പെരിങ്ങോം സ്റ്റേഷൻ പരിധിയിലെത്തിയ പ്രതി 15 കാരിയുമായി സൗഹൃദത്തിലാകുകയും ലൈംഗീകമായി പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു. പിന്നീട് യുവാവ് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ അയച്ചുതുടങ്ങിയതോടെ പെൺകുട്ടി സ്കൂളിൽ വിവരം പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.