Kannur
HomeNews

അറബി ഭാഷാ ദിനം ആചരിച്ചു

19 Dec 20231 മിനിറ്റ് വായന
അറബി ഭാഷാ ദിനം ആചരിച്ചു

പാലക്കോട് (Payangadi Live) : ജി എം എൽ പി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ദിനാചരണം സംഘടിപ്പിച്ചു. ഓൺലൈൻ ക്വിസ്, പോസ്റ്റർ രചന , ബാഡ്ജ് നിർമാണം മത്സരങ്ങളും അറബിക് എക്സ്പോയും നടത്തി. ദിനാചരണം പ്രൊഫസർ ഷാഹിന സലാം ഉദ്ഘാടനം ചെയ്തു.


പ്രധാനാധ്യാപകൻ എം.പ്രതീപ് കുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബി.പി. ബീന ടീച്ചർ, പി. നജ്മു ടീച്ചർ, എം. സീമ ടീച്ചർ, എ. ഹന്നത്ത് ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ സ്വാഗതവും ഒ പി സി റജുല ടീച്ചർ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക