മട്ടന്നൂർ:പുതിയ വിമാനക്കമ്പനി ആകാശ എയർ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങിയേക്കും. മാർച്ച് മാസം അവസാനത്തോടെ സമ്മർ ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂർ-ദുബായ് സെക്ടറിൽ സർവീസ് തുടങ്ങാനാണ് സാധ്യത. കണ്ണൂർ വിമാനത്താവളത്തിൽ ആകാശ എയറിന് സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് സർവീസ് തുടങ്ങാൻ ഉള്ള അനുമതിയും aകമ്പനിക്ക് ലഭിച്ചു. മാർച്ചിലാണ് ആകാശ എയർ അന്താരാഷ്ട്ര സർവീസുകൾ തുടങ്ങുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് എയർ ഏഷ്യയുമായി ലയിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുൾപ്പടെ കൂടുതൽ സർവീസിന് സാധ്യതയുണ്ട്.