Kannur
HomeNews

727 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ല മുന്നിൽ

9 Dec 20231 മിനിറ്റ് വായന
727 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ല മുന്നിൽ
തലശ്ശേരി : റവന്യൂ ജില്ലാ കലോത്സവത്തിന്റെ നാലാംദിനം അവസാനിച്ചപ്പോൾ 727 പോയിന്റുമായി കണ്ണൂർ നോർത്ത് ഉപജില്ല ഒന്നാമതായി തുടരുന്നു. 654 പോയിന്റുമായി പയ്യന്നൂർ ഉപജില്ല രണ്ടാമതും, 637 പോയിന്റുമായി പാനൂർ ഉപജില്ല മൂന്നാമതുമുണ്ട്.
സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് നാലിന് തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അധ്യക്ഷനാകും. കളക്ടർ അരുൺ കെ. വിജയൻ സമ്മാനവിതരണം നിർവഹിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക