Kannur
HomeNews

ഓൺലൈൻ തട്ടിപ്പ് യുവതിയിൽ നിന്നും 6,33,000 തട്ടിയെടുത്തു

12 Dec 20231 മിനിറ്റ് വായന
ഓൺലൈൻ തട്ടിപ്പ് യുവതിയിൽ നിന്നും 6,33,000 തട്ടിയെടുത്തു


കണ്ണൂർ:(www.payangadilive.in)
വാട്സ് ആപ്പിൽ ജോലിയും ലാഭവിഹിതവും വാഗ്ദാനം നൽകി ഓൺലൈൻ ആപ്പ് അയച്ചുകൊടുത്ത് സൈബർ തട്ടിപ്പ് സംഘം യുവതിയുടെ അക്കൗണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു. മുണ്ടയാട് എളയാവൂർസ്വദേശിനി സക്കീന (27)യുടെ പണമാണ് തട്ടിയെടുത്തത്. ജോലിയും കമ്മീഷനും വാഗ്ദാനം നൽകി ഇക്കഴിഞ്ഞ മൂന്നാം തീയതി 10,500 രൂപയുവതിയിൽ നിന്നും നിക്ഷേപമായി സ്വീകരിക്കുകയും പിന്നീട് യുവതിയുടെ വിവിധ ബേങ്ക് അക്കൗണ്ടുകളിൽ നിന്നും സൈബർ തട്ടിപ്പു സംഘം 6,33,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് തട്ടിപ്പു സംഘം ഉപയോഗിച്ച മൊബൈൽ നമ്പർ സഹിതം പോലീസിൽ യുവതി പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക