Kannur
ബലാല്‍സംഗം: തളിപ്പറമ്പിലെ യുവാവിന് 57 വര്‍ഷം തടവും പിഴയും
12 Dec 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തളിപ്പറമ്പ് : തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിന് 57 വര്‍ഷം തടവും മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴയും.
ചപ്പാരപ്പടവ് കൂവേരി തേറണ്ടിയിലെ പീടികവളപ്പില്‍ ദിഗേഷ് (33) നെയാണ് തളിപറമ്ബ പോക്സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്.
2020 മേയ് മാസത്തിലും ജൂണിലും നിരവധി തവണ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗീക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ സിഐ എൻ.കെ സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഷെറിമോള്‍ ജോസ് ഹാജരായി.





