Kannur
HomeNews

റബ്ബറിൻ്റെതറവില 300 രൂപയായി ഉയർത്തണം-കിസാൻ സഭ

25 Dec 20231 മിനിറ്റ് വായന
റബ്ബറിൻ്റെതറവില 300 രൂപയായി ഉയർത്തണം-കിസാൻ സഭ

 


പയ്യന്നൂർ: റബറിൻ്റെ തറവില 300 രൂപയായി ഉയർത്തണമെന്നു പയ്യന്നൂർ മണ്ഡലം കിസാൻ സഭ സമ്മേളനം ആവശ്യപ്പെട്ടു.സ്വാമിമുക്കിൽ നടന്ന സമ്മേളനം മുതിർന്ന നേതാവ് വി വി കുമാരൻ പാതക ഉയർത്തി. സംസ്ഥാന വൈസ്.പ്രസിഡണ്ട് ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി സി പി ഷൈജൻ, മണ്ഡലം സെക്രട്ടറി കെ വി പത്മനാഭൻ എന്നിവർ സംഘടന റിപ്പോർട്ടും, പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എൻ. സുനിൽ കുമാർ, വി നാരായണൻ എന്നിവർ രക്തസാക്ഷി, അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. സഖാക്കൾ താവം ബാലകൃഷ്ണൻ, കെ വി ബാബു, കണ്ണാടിയൻ ഭാസ്കരൻ, എം. രാമകൃഷ്ണൻ, കെ. ഇ. മുകന്ദൻ മാസ്റ്റർ, എം. സതീശൻ എന്നിവർ പ്രസംഗിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക