Kannur
HomeNews

കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നു സിന്ധു തട്ടിയെടുത്തത് 24 കോടിയെന്ന് സൂചന, അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

24 Dec 20231 മിനിറ്റ് വായന
കണ്ണൂരിലെ ജ്വല്ലറിയിൽ നിന്നു സിന്ധു തട്ടിയെടുത്തത് 24 കോടിയെന്ന് സൂചന, അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

 


കണ്ണൂർ: കണ്ണൂർ നഗരത്തിലെ താവക്കരയിലെ കൃഷ്ണ ജ്വല്ലേഴ്സിൽ നിന്ന് മുൻ ചീഫ്അക്കൗണ്ടന്റ് തട്ടിയെടുത്തത് ഏഴരക്കോടിയുടെ മൂന്നിരട്ടിയെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട്. ഏഴരക്കോടി രൂപ ഇവർ ജ്വല്ലറിയിലെ ജിഎസ്ടി കണക്കുകളിൽ കൃത്രിമത്വം കാണിച്ചു തട്ടിയെടുത്തുവെന്നായിരുന്നു പരാതി. എന്നാൽ ഏകദേശം 24 കോടി രൂപയോളം തട്ടിയെടുത്തുവെന്നു പോലീസ് ചോദ്യംചെയ്യലിൽ സൂചന ലഭിച്ചു. ഇതോടെ കേസന്വേഷണം കണ്ണൂർ ടൗൺ പോലീസ് ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് കൈമാറി.

കേസിൽ സ്ഥാപനത്തിലെ മുൻചീഫ് അക്കൗണ്ടന്റായിരുന്ന ചിറക്കലിലെ കെ.സിന്ധുവിനെ ചോദ്യംചെയ്ത് ടൗൺ പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഭീമമായ തുകയുടെ ക്രമക്കേടായതിനാലാണ്കൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന്കേസ്കൈമാറിയത്.

സ്ഥാപനത്തിൽനിന്ന് 7,55,30,644 രൂപയുടെ തട്ടിപ്പ്നടത്തിയെന്നായിരുന്നു മാനേജിങ് പാർട്‌ണർ സി.വി.രവീന്ദ്രനാഥിന്റെ പരാതിയിലുള്ളത്. കണക്കുകളിൽ കൃത്രിമം നടത്തിയത് കണ്ടുപിടിക്കാൻ മാനേജ്‌മെന്റ് നിയമിച്ച ഓഡിറ്ററെ സിന്ധു ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ടായിരുന്നു. കണ്ണൂർ ടൗൺ സിഐ പിഎ.ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിലെ പ്രതിയായ ചിറക്കൽ സ്വദേശിനി സിന്ധുവിനെചോദ്യംചെയ്തത്.

ജ്വല്ലറി മാനേജിങ് പാർട്ട്ണർ പോലീസിൽ പരാതി നൽകിയതിനു ശേഷംഇവർദുബായിയിലേക്ക് കടന്നിരുന്നു. ഇതിനുശേഷംഹൈക്കോടതി മുഖേന മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അറസ്റ്റു തടഞ്ഞുകൊണ്ടു പോലീസിന് മുൻപിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് സിന്ധു മൂന്നുദിവസം കണ്ണൂർ ടൗൺ പോലീസിൽ ഹാജരായത്.

എന്നാൽതാൻജ്വല്ലറിയിൽനിന്നു പണം തട്ടിയെടുത്തിട്ടില്ലെന്നായിരുന്നു ഇവരുടെ വാദം. വിദേശത്തേക്ക് കടന്ന കാര്യവുംഇവർനിഷേധിച്ചു. 2014 മുതലാണ് കൃഷ്ണജ്വല്ലറിയിൽനിന്ന് ഇവർപണംതട്ടിയെടുക്കാൻതുടങ്ങിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തംപേരിലുംമാതാവിന്റെയുംഭർത്താവിന്റെയും പേരിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഇവരുടെയുംബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പോലീസ്മരവിപ്പിച്ചിരിക്കുകയാണ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക