Kannur
HomeNews

ജോലി വാഗ്ദാനം; യുവാവിൽ നിന്നും 2,26,000 രൂപ തട്ടിയെടുത്തു

4 Dec 20231 മിനിറ്റ് വായന
ജോലി വാഗ്ദാനം; യുവാവിൽ നിന്നും 2,26,000 രൂപ തട്ടിയെടുത്തു


തളിപ്പറമ്പ്:(www.payangadilive.in) സൈബർ തട്ടിപ്പ്, ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും 2,26,000 രൂപ തട്ടിയെടുത്തു. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശി ഷഫീറ മൻസിലിൽ ഷുഷൈബ് മുഹമ്മദിൻ്റെ പണമാണ് തട്ടിയെടുത്തത്. ജോലി വാഗ്ദാനം നൽകി വാട്സാപ്പിൽ അയച്ചുകൊടുത്ത ലിങ്കിൽ പ്രവേശിച്ചതോടെ യുവാവിൻ്റെ ബേങ്ക് അക്കൗണ്ടും മറ്റു കാര്യങ്ങളും മനസിലാക്കിയ അജ്ഞാതൻ ഇക്കഴിഞ്ഞ
ഒക്ടോബർ 25 ന് അക്കൗണ്ടിൽ നിന്നുംപണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് വാട്സാപ്പിൽ നിന്നും ലഭിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക